ഗോവയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ദയാനന്ദ് സോപ്ടെ, സുഭാഷ് ഷിരോദ്കര് എന്നീ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇരുവരും ബിജെപിയില്‍ ചേരുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരും ഇന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് അറിയിച്ചു. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ദയാനന്ദ് സോപ്ടെയും,സുഭാഷ് ഷിരോദ്കറും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. രണ്ട് എംഎ ല്‍എമാര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചുവെന്നും ചൊവ്വാഴ്ച്ച ഇരുവരും പാര്‍ട്ടിയില്‍ അംഗത്വം നേടുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് വാര്‍ത്താ ഏജന്‍സിയായ പിറ്റിഐയോട് പറഞ്ഞിരുന്നു.
Comments