You are Here : Home / News Plus

ആര്‍ക്കും ബ്രൂവറി ലൈസന്‍സ് നല്‍കിയിട്ടില്: ടി.പി രാമകൃഷ്ണന്‍

Text Size  

Story Dated: Saturday, September 29, 2018 12:04 hrs UTC

ബ്രൂവറിക്ക് അനുമതി നൽകുമ്പോള്‍ സ്ഥലം പരിശോധിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ലൈസൻസ് നൽകാനുള്ള തീരുമാനം മാത്രമാണ് എടുത്തത്. ഇതുവരെ ഒരു കമ്പനിക്കും ലൈസന്‍സ് നല്‍കിയിട്ടില്ല. ഇപ്പോൾ നടന്നത് പ്രാഥമിക നടപടികൾ മാത്രമെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

ബ്രൂവറിക്കായി കിൻഫ്ര പാർക്കിൽ ഭൂമി നൽകിയെന്ന സർക്കാർ ഉത്തരവ് തെറ്റെന്ന് തെളിഞ്ഞിരുന്നു. കിൻഫ്ര പാർക്കിൽ ഇന്‍ഫ്രാടെകിന് പത്തേക്കർ അനുവദിച്ചു എന്നായിരുന്നു ഉത്തരവ്. എന്നാല്‍ പവർ ഇൻഫ്രാടെകിന് കിൻഫ്ര പാർക്കിൽ ഭൂമി നൽകിയിട്ടില്ല. അതുകൊണ്ടാണ് ഉത്തരവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തത്. 

ബ്രൂവറിക്കായി പലയിടത്തും ഭൂമി നല്‍കിയെന്ന നാല് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പവര്‍ ഇന്‍ഫ്രാടെക് എന്ന കമ്പിനിക്ക് എറണാകുളത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ 10 ഏക്കര്‍ നല്‍കിയെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍ കിന്‍ഫ്രാ പാര്‍ക്കില് ഇങ്ങനെയൊരു 10 ഏക്കര്‍ അനുവദിച്ചിട്ടില്ല. എറണാകുളത്തോ സമീപ ജില്ലകളിലോ 10 ഏക്കര്‍ കൊടുക്കാനുള്ള ഭൂമി കിന്‍ഫ്രയുടെ കയ്യിലില്ലെന്നുള്ളതാണ് വസ്തുത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.