You are Here : Home / News Plus

ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

Text Size  

Story Dated: Monday, October 07, 2013 04:13 hrs EDT

ഡാറ്റാ സെന്റര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച സുപ്രീംകോടതി, സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലം തൃപ്തികരമല്ലെന്ന് പ്രസ്താവിച്ചു. സര്‍ക്കാര്‍ കോടതിയെ കളിയാക്കുകയാണോ എന്നും കോടതി ആരാഞ്ഞു. കേസില്‍ മുമ്പ് ഹാജരായ അറ്റോണി ജനറല്‍ എന്തുകൊണ്ട് ഇന്ന് ഹാജരായില്ല എന്നും ജസ്റ്റിസ് എച്ച്.എല്‍ ദത്തു ചോദിച്ചു. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും. ഡാറ്റാ സെന്റര്‍ കൈമാറ്റം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചത്. കേസന്വേഷണവുമായി മുന്നോട്ട് പോവേണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ഗുലാം. ഇ വഹന്‍വതിയുടെ ഉപദേശം തള്ളിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More