You are Here : Home / News Plus

സിറിയക്കെതിരെ ഏത് സമയത്തും അക്രമണം നടത്താന്‍ അമേരിക്ക

Text Size  

Story Dated: Saturday, August 31, 2013 07:36 hrs EDT

വാഷിംഗ്ടണ്‍: സിറിയക്കെതിരെ ഏത് സമയത്തും അക്രമണം നടത്താന്‍ അമേരിക്ക സജ്ജമാണെന്നും ഒബാമ അറിയിച്ചു.അസദ് ഭരണകൂട്തിന്റെ രാസായുധം പ്രയോഗത്തെത്തുടര്‍ന്ന് 426 കുട്ടികള്‍ ഉള്‍പ്പടെ 1429 സിറിയയില്‍ കൊല്ലപ്പെടിരുന്നു. അമേരിക്കയ്‌ക്കൊപ്പം ഫ്രാന്‍സും സിറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ്. ബുധനാഴ്ചയ്ക്ക് ശേഷം ഏത് ദിവസവും ആക്രമണം ഉണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദമാസ്‌കസിലെ സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഒബാമ പറഞ്ഞു. ഐക രാഷ്ട്ര സഭയെയും ഒബാമ വിമര്‍ശിച്ചു. സൈനിക നടപടിക്ക് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി തേടുമെന്ന് ഒബാമ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.