You are Here : Home / News Plus

അശ്ലീല സന്ദേശം : ഐ.ഐ.ടി പ്രൊഫസറെ സസ്‌പെന്റ് ചെയ്തു

Text Size  

Story Dated: Saturday, August 31, 2013 09:57 hrs EDT

ഗുവാഹാട്ടി: വിദ്യാര്‍ത്ഥിനിയ്ക്ക് മൊബൈലില്‍ അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഐ.ഐ.ടി ഗുവാഹാട്ടിയിലെ ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറായ ലിംഗരാജ് സാഹുവിനെ സസ്‌പെന്റ് ചെയ്തു.ആഗസ്ത് രണ്ടിന് വിദ്യാര്‍ത്ഥികള്‍ അമീന്‍ഗാവ് പോലീസ് ഔട്ട്‌പോസ്റ്റില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു.അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രണ്ട് ദിവസമായി വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അധ്യാപകന്റെ എസ്.എം.എസ് ലഭിച്ച വിദ്യാര്‍ത്ഥിനി ജൂലായ് അവസാനത്തോടെ പിതാവിനോടൊപ്പമെത്തി ഡയറക്ടര്‍ ഗൗതം ബറുവയുടെ ഒഫീസില്‍ പരാതി നല്‍കിയിരുന്നു. ഐ.ഐ.ടിയിലെ വര്‍ക്കിങ് വുമണ്‍ കമ്മിറ്റി അന്വേഷണത്തെത്തുടര്‍ന്ന് സാഹുവിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നെന്നും ഇതിനെത്തുടര്‍ന്നാണ് നടപടിയെന്നും ഐ.ഐ.ടി വക്താവ് ലബാനു കോന്‍വര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More