You are Here : Home / News Plus

പെപ്പര്‍ സ്‌പ്രേ വിതരണം ചെയ്യാന്‍ ജഡ്ജി രാജലക്ഷ്മി റാവു

Text Size  

Story Dated: Thursday, August 29, 2013 08:05 hrs EDT

രാജ്യത്തെ സ്ത്രീകളെ ആക്രമങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുവാന് പെപ്പര്‍ സ്‌പ്രേ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് മുംബൈയിലെ മുന്‍ കണ്‍സ്യൂമര്‍ റൈറ്റ്‌സ് ജഡ്ജിയായ രാജലക്ഷ്മി റാവു.രാജ്യരക്ഷ പെപ്പര്‍ സ്പ്രേ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതിനായി നിരവധി കൊറിയര്‍ കമ്പനികളെയും സമീപിച്ചിട്ടുണ്ട്. നിരവധി സ്ത്രീ സംഘടനകളും ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്. പെപ്പര്‍ സ്പ്രേ വിതരണം ചെയ്യാന്‍ സ്‌പോണ്‍സര്‍മാരെയും ജഡ്ജി തേടുന്നുണ്ട്. www.rajyaraksha.in. എന്ന വെബ്‌സൈറ്റിലൂടെ പെപ്പര്‍ സ്‌പ്രേയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് സൗജന്യമായി കൊറിയര്‍ വഴി സ്പ്രേ എത്തിച്ചു കൊടുക്കും.മുംബൈയില്‍ അടുത്തിടെ ഫോട്ടോ ജേര്‍ണലിസ്റ്റിനെ കൂട്ടബലാത്സംഗം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകളുടെ സുരക്ഷയ്ക്കായി വെബ്‌സൈറ്റ് തുടങ്ങാന്‍ രാജലക്ഷ്മിയെ പ്രേരിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.