You are Here : Home / News Plus

നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 8ന്

Text Size  

Story Dated: Thursday, August 29, 2013 07:17 hrs EDT

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ (എന്‍ബിഎ) 2013ലെ ഓണാഘോഷം അതി വിപുലമായി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 8ന് (ഞായര്‍ ) രാവിലെ 10 മണിമുതല്‍ വൈകിട്ട് 6 മണിവരെ ഗ്ലെന്‍ ഓക്‌സ് സ്‌കൂളില്‍ വച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. മാവേലി, ചെണ്ട മേളം, താലപ്പൊലി, കൈകൊട്ടിക്കളി, കലാമണ്ഡലം ട്രൂപ്പിന്റെ കഥകളി, തുടങ്ങിയ കലാ പരിപാടികളും, വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കും. ഇന്‍ഡ്യന്‍ അമേരിക്കന്‍ സമൂഹത്തിലെ പ്രമുഖരും, വിവിധ സംഘടനാ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. എല്ലാ എന്‍ബിഎ കുടുംബങ്ങളെയും സുഹൃത്തുക്കളെയും എന്‍ബിഎ ഓണം 2013ലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് വനജാ നായര്‍, ജനറല്‍ സെക്രട്ടറി കലാ സതീഷ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വനജാ നായര്‍ : 5167426902; കലാ സതീഷ് : 5165205053.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More