You are Here : Home / News Plus

വി.എം രാധാകൃഷ്ണന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ തള്ളി

Text Size  

Story Dated: Tuesday, August 27, 2013 06:13 hrs EDT

മലബാര്‍ സിമന്‍്റ്സ് കമ്പനി മുന്‍ സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ അപേക്ഷ എറണാകുളം സി.ജെ.എം കോടതി തള്ളി.ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷിയും മലബാര്‍ സിമന്‍്റ്സ് കമ്പനി ജീവനക്കാരനുമായ മുഹമ്മദ് സുലൈമാനെ പാലക്കാട് സ്വദേശി ഐസക് വര്‍ഗീസ്‌ മുഖേന രാധാകൃഷ്ണന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു സിബിഐയുടെ വാദം. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്ന് കോടതി വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.