You are Here : Home / News Plus

സര്‍ക്കാരിന്റേത് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഭരണാധികാരിയുടെ ജല്‍പനം:വൈക്കം വിശ്വന്‍

Text Size  

Story Dated: Friday, August 09, 2013 06:20 hrs EDT

എല്‍.ഡി.എഫിന്‍െറ സെക്രട്ടേറിയേറ്റ് ഉപരോധം അടിച്ചമര്‍ത്തുമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ മുന്നറിയിപ്പ് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഭരണാധികാരിയുടെ ജല്‍പനം മാത്രമാണെന്ന് എല്‍.ഡി.എഫ്
കണ്‍വീനര്‍ വൈക്കം വിശ്വന്‍. ആഗസ്റ്റ് 12 ന് തുടങ്ങുന്ന സെക്രട്ടേറിയേറ്റ് ഉപരോധം ഇടത് ദേശീയ നേതാക്കള്‍ ഉദ്ഘാടനം ചെയ്യും. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജനതാദള്‍ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ, ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍ തുടങ്ങിയ നേതാക്കള്‍ സമരത്തില്‍ അണിനിരക്കും.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കുന്നത് വരെസെക്രട്ടേറിയേറ്റിലേക്ക് ഒരാളെ പോലും കടത്തിവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.