You are Here : Home / News Plus

പ്രവാസി വ്യവസായിയെ ആറംഗ സംഘം കൊലപ്പെടുത്തി

Text Size  

Story Dated: Monday, August 05, 2013 05:09 hrs EDT

ദുബായിയിലെ മലയാളി വ്യവസായ പ്രമുഖനെ തൃക്കരിപ്പൂരിലെ വീട്ടില്‍ ആറംഗ സംഘം കൊലപ്പെടുത്തി പണം കവര്‍ന്നു. ദുബായ് നോവല്‍റ്റി ഗ്രൂപ്പ് ഉടമയും കെഎംസിസി നേതാവുമായ വെള്ളാപ്പ് സ്വദേശി എ.ബി അബ്ദുല്‍ സലാം ഹാജി (58) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. അടുത്തുള്ള ജുമാമസ്ജിദില്‍ തറാവീഹ് നമസ്‌ക്കാരം കഴിഞ്ഞെത്തിയ അബദുള്‍ സലാം ഹാജിയെ വീട്ടിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കസേരകൊണ്ട് അദ്ദേഹത്തെ അടിച്ചുവീഴ്ത്തിയ ശേഷം പണം ആവശ്യപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. പണം നല്‍കിയെങ്കിലും ടേപ്പുകൊണ്ട് കൈകാലുകള്‍ കെട്ടി കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.ഹാജിയുടെ മകന്‍ സുഫിയാനും സംഭവത്തില്‍ പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.