You are Here : Home / News Plus

മുന്നണിയെ ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലന്ന് കെ.എം.മാണി

Text Size  

Story Dated: Saturday, August 03, 2013 12:22 hrs EDT

കോട്ടയം: മുന്നണിയെ ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലന്ന് കെ.എം.മാണി. പ്രതിസന്ധിയുണ്ടാക്കിയത് കോണ്‍ഗ്രസാണ്. അതുകൊണ്ട് തന്നെ അതിന്റെ ഉത്തരവാദിത്വവും കോണ്‍ഗ്രസിനാണ്.പുന:സംഘടനയുമായി ബന്ധപ്പെട്ട് ഘടകകക്ഷികള്‍ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്ന് കെ.എം.മാണി പറഞ്ഞു. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം. അല്ലെങ്കില്‍ അത് തിരഞ്ഞെടുപ്പില്‍ മുന്നണിയെ ബാധിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.