You are Here : Home / News Plus

ആദിവാസികുട്ടികള്‍ക്കു മമ്മൂട്ടിയുടെ യൂണിഫോം

Text Size  

Story Dated: Friday, July 26, 2013 06:35 hrs EDT

കൊച്ചി:കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ആദിവാസി കുട്ടികള്‍ക്കായി നടപ്പാക്കുന്ന സ്‌കൂള്‍ യൂണിഫോം വിതരണത്തിന് തുടക്കമായി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ മൂന്നാര്‍ കളക്കുടി ആദിവാസി ഗോത്രസമൂഹങ്ങളിലെയും തമിഴ്‌നാട്ടിലെ വാല്‍പ്പാറയിലെയും മുഴുവന്‍ ആദിവാസികുട്ടികള്‍ക്കുമുള്ള യൂണിഫോം മമ്മൂട്ടി രാജമന്നാന് കൈമാറി.കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനിലൂടെ ആദിവാസികള്‍ക്കിടയില്‍ ലഹരിവിരുദ്ധപ്രചാരണവും ബോധവത്കരണവും നടത്തുമെന്നും മമ്മൂട്ടി രാജാവിന് ഉറപ്പുകൊടുത്തു.ആദിവാസികളുടെ നന്ദിപ്രകടനമായി അദ്ദേഹത്തെ കിരീടം അണിയിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ താന്‍ ഒരു സാധാരണ മനുഷ്യനാണെന്നു പറഞ്ഞ് മമ്മൂട്ടി ഒഴിഞ്ഞുമാറി. ഓസ്‌ട്രേലിയയിലെ ബ്രയാന യൂണിഫോം കമ്പനിയാണ് ഫൗണ്ടേഷനുവേണ്ടി പദ്ധതി നടപ്പാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More