You are Here : Home / News Plus

ജര്‍മനിക്ക് രാജകീയ വരവേല്‍പ്

Text Size  

Story Dated: Tuesday, July 15, 2014 04:43 hrs UTC

ബെര്‍ലിന്‍: ലോകകപ്പ് ജേതാക്കളായ ജര്‍മന്‍ ഫുട്ബാള്‍ ടീമിന് ബെര്‍ലിനില്‍ രാജകീയ വരവേല്‍പ്. ബെര്‍ലിന്‍ വിമാനത്താവളത്തിലിറങ്ങിയ താരങ്ങളെ കാണാന്‍ പതിനായിരക്കണക്കിന് ആരാധകരാണത്തെിയത്. കോച്ച് ജോക്കിം ലോയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 9.30നാണ് ടീം വിമാനമിറങ്ങിയത്. 90 മിനിട്ട് വൈകിയ വിമാനത്തെയും കാത്തു നിന്ന ആരാധകരെ ആവേശത്തിലാക്കി ബയേണ്‍ മ്യൂണിക്ക് താരം ഫിലിപ്പ് ലാം ആണ് ആദ്യം പുറത്തത്തെിയത്. ഇവരെ ആരാധകര്‍ ആര്‍പ്പു വിളിയുമായാണ് സ്വീകരിച്ചത്. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോട്ടോഷൂട്ടിനായി ടീം അണിനിരന്നു.ശേഷം ജര്‍മന്‍ ടീം ജനങ്ങള്‍ക്കിടയിലേക്ക് പ്രവേശിച്ചു. കിരീട ധാരണത്തെ സൂചിപ്പിക്കുന്ന രീതിയില്‍ പ്രത്യേകം തയ്യാറാക്കിയ മേഴ്സിഡസ് ബെന്‍സിന്‍റ കറുത്ത ബസില്‍ ആരാധകര്‍ക്കു നടുവിലൂടെ ആശംസകള്‍ നേര്‍ന്ന് മ്യൂളറും സഹതാരങ്ങളും ബര്‍ലിന്‍ മനസ് കീഴടക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.