You are Here : Home / News Plus

അധ്യാപികയെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണം- വി.എസ്

Text Size  

Story Dated: Wednesday, June 25, 2014 04:05 hrs UTC

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്കൂള്‍ അധ്യാപികയെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്നും അധ്യാപികയെ കോട്ടണ്‍ഹില്‍ സ്കൂളില്‍ തിരികെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതിക്കാരിയായ അധ്യാപികയെ സ്ഥലം മാറ്റിയത് ചട്ടവിരുദ്ധമാണെന്നും വി.എസ് പറഞ്ഞു.
അതിനിടെ കോട്ടണ്‍ഹില്‍സ് സ്കൂളില്‍ പുതിയ പ്രധാന അധ്യാപിക ചുമതലയേറ്റു. തൈക്കാട് മോഡല്‍ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന സുജിനയാണ് വൈകിട്ട് ചുമതലയേറ്റത്.
അതേസമയം വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിനെ പിന്തുണച്ച് മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി പോഷക സംഘടനയായ എം.എസ്.എഫ് രംഗത്തത്തെി. മന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ളെന്നും പ്രതിപക്ഷം ഇപ്പോള്‍ വിഷയ ദാരിദ്ര്യം അനുഭവിക്കുകയാണെന്നും സംഘടന വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രിയെ താഴ്ത്തികെട്ടാന്‍ ശ്രമിച്ചന്നൊരോപിച്ചാണ് കോട്ടണ്‍ഹില്‍സ് സ്കൂള്‍ പ്രധാന അധ്യാപിക കെ.കെ. ഊര്‍മിളാ ദേവിയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. ജാതീയ കാരണങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ഊര്‍മിളാ ദേവി ആരോപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.