You are Here : Home / News Plus

രക്തദാനം തീര്‍ത്ഥാ‍ടനത്തേക്കാള്‍ മഹത്തരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

Text Size  

Story Dated: Monday, June 23, 2014 08:35 hrs UTC

രക്തദാനം തീര്‍ത്ഥാ‍ടനത്തേക്കാള്‍ മഹത്തരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍.
നിങ്ങള്‍ ഹജ്ജിനു പൊയ്ക്കൊള്ളു അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പൊയ്ക്കോളു എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രക്തദാന ക്യാമ്പില്‍ പൊയ്ക്കൂടെ എന്നദ്ദേഹം ചോദിച്ചു. അങ്ങെയാണെങ്കില്‍ മറ്റേത് തീര്‍ഥാടനത്തേക്കളും  സാര്‍ഥകമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് രക്തം ആവശ്യത്തിന് രോഗികള്‍ക്ക് കിട്ടാതെ വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ അഭിപ്രാ‍യം. രാജ്യവ്യാപകമായി രക്തദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടി ഡല്‍ഹിയില്‍ ഉത്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയാണ് രക്തദാന വാരത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.