You are Here : Home / News Plus

ബി.ജെ.പി നേതാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍

Text Size  

Story Dated: Sunday, June 15, 2014 03:15 hrs EDT

ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവിനെ ഉത്തര്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടത്തെി. രാകേശ് രസ്തോഗിയെയാണ് സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. രണ്ടാഴ്ചക്കുള്ളില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ബി.ജെ.പി നേതാവാണ് രാകേശ്.
ബറേലി ജില്ലയിലെ ദേശീയ പാതയില്‍ ബഹേരിയാലാണ് മൃതദേഹം കണ്ടത്തെിയത്. മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്നും കൈകള്‍ ബന്ധിച്ച നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ബി.ജെ. പി നേതാവായ വിജയ് പണ്ഡിറ്റിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. മുസഫര്‍നഗറില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ഓം വീര്‍ സിങ്ങിനെ ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.