You are Here : Home / News Plus

ടി.പി കേസിലെ മൂന്ന് പ്രതികളെ പൂജപ്പുരയിലേക്ക് മാറ്റി

Text Size  

Story Dated: Sunday, June 15, 2014 01:44 hrs EDT

 ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ അണ്ണന്‍ സിജിത്, ട്രൗസര്‍ മനോജ്, റഫീഖ് എന്നിവരെ വിയ്യൂര്‍ ജയിലില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് ഇവരെ ജയില്‍ മാറ്റിയത്. സിജിത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ജയില്‍ മാറ്റം. സിമ്മിലേക്ക് ആയിരക്കണക്കിനു വിളികള്‍ വന്നിട്ടുണ്ടെന്നും നിരവധി വിളികള്‍ പുറത്തേക്കുപോയിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ടി.പി. വധക്കേസില്‍ ഉള്‍പ്പെട്ട മുഹമ്മദ്ഷാഫിയെ കണ്ണൂര്‍ കോടതിയിലേക്കു കൊണ്ടുപോയ പോലീസ് വാഹനത്തില്‍നിന്ന് മദ്യം പിടിച്ചതിനെ തുടര്‍ന്നാണ് ജയിലിലും പരിശോധന ശക്തമാക്കിയത്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.