You are Here : Home / News Plus

ടി.ജി. നന്ദകുമാറിനെതിരേ സിബിഐ കേസെടുത്തു

Text Size  

Story Dated: Saturday, June 14, 2014 06:20 hrs EDT



ഡാറ്റാ സെന്റര്‍ കൈമാറ്റ കേസിലെ വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരേ സിബിഐ കേസെടുത്തു. ഹൈക്കോടതി ജഡ്ജിക്കെതിരേ വ്യാജ പരാതി അയച്ച സംഭവത്തിലാണ് ഡല്‍ഹി സിബിഐ നന്ദകുമാറിനെതിരേ കേസെടുത്തത്. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നന്ദകുമാറിനെതിരായ എഫ്‌ഐആര്‍ സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. 2008-ല്‍ പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരില്‍, അന്നത്തെ അഭിഭാഷകനായിരുന്ന ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീമിനെതിരേയാണ് നന്ദകുമാര്‍ സുപ്രീം കോടതിയില്‍ വ്യാജ പരാതി നല്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More