You are Here : Home / News Plus

ഇത് ബ്രസീലിന്‍റെ നല്ല സമയം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, June 14, 2014 09:04 hrs UTC

ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങളില്‍ അശ്വമേധത്തില്‍ പ്രമുഖരുടെ കളിയെഴുത്ത് തുടരുന്നു. ഇന്ന് പ്രമുഖ കേരളാ ഫുട്ബോള്‍ താരം യു.ഷറഫലി

 


ബ്രസീലിന്റെ തുടക്കം നന്നായിരുന്നു.നെയ്മര്‍ ഗംഭീരമാക്കി. ഇത്തവണത്തെ വിജയി ആരാകുമെന്നു ചോദിച്ചാല്‍ എന്റെ നോട്ടത്തില്‍ ബ്രസീല്‍ ലോകകപ്പ്‌ നേടാനാണ്‌ സാധ്യത. കാരണം ഒന്നാമതായി അവരുടെ ശക്തമായ ടീം, രണ്ടാമത്‌ അവരുടെ ഹോം ഗ്രൗണ്ടിലാണ്‌ കളി നടക്കുന്നത്‌. മൂന്നാമത്‌ അവരുടെ കോച്ച്‌ സ്‌കൊളാരി. അദ്ദേഹം മുമ്പ്‌ അവര്‍ക്ക്‌ ലോകകപ്പ്‌ നേടിെക്കാടുത്ത കോച്ചാണ്‌. മാത്രമല്ല, ഇന്ന്‌ ലോകത്തെ മികച്ച പരിശീലകരില്‍ ഒരാളാണ്‌ അദ്ദേഹം. പിന്നെ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം നോക്കിയാല്‍ സാധാരണ എല്ലായ്‌പ്പോഴും ബ്രസീലിനെ സംബന്ധിച്ച്‌ പ്രതിരോധ നിര കുറച്ചു ദുര്‍ബലമായിരിക്കും. ഇത്തവണ പക്ഷേ ശക്തമായ പ്രതിരോധ നിരയാണ്‌ അവര്‍ക്കുള്ളത്‌.

കൂടാതെ കോച്ചിന്റെ തന്ത്രങ്ങളില്‍ പ്രതിരോധത്തിലെ പിഴവ്‌  പരിഹരിക്കാനുള്ള എല്ലാ തന്ത്രവുമുണ്ട്‌. അതൊക്കെ ബ്രസീലിനെ വിജയത്തിലേക്ക്‌ ചേര്‍ത്തു നിര്‍ത്തുന്ന കാര്യങ്ങളാണ്‌. തികഞ്ഞ അച്ചടക്കേത്താടു കൂടി കളിയിലും പരിശീലനത്തിലും ശ്രദ്ധിക്കുന്ന നൂറു ശതമാനം ഫിറ്റ്‌നസ്‌ ഉള്ള കളിക്കാരേയാണ്‌ ലോകകപ്പ്‌ പോലുള്ള ശക്തമായ മത്സരങ്ങള്‍ നടക്കുന്ന വേദിയില്‍ ആവശ്യം. പ്രഗത്ഭരായ പഴയ കളിക്കാര്‍ ആയതു കൊണ്ടു മാത്രം ഈയൊരു ശക്തമായ വേദിയില്‍ മുഴുവന്‍ സമയവും കളിക്കാനുള്ള ഫിറ്റ്‌നസ്‌ ഉണ്ടായിക്കൊള്ളണെമന്നില്ല. അങ്ങനെ വരുമ്പോള്‍ ഫിറ്റ്‌നസ്‌ നിലനിര്‍ത്താന്‍ സാധിക്കുന്ന ചെറുപ്പക്കാരായ കളിക്കാരേയാണ്‌ ആവശ്യം. അതൊക്കെ മനസിലാക്കി പഴയ കളിക്കാരേയാക്കെ മാറ്റി ജൂനിയര്‍ താരങ്ങളെയാണ്‌ ഇത്തവണ ബ്രസീല്‍ കളത്തിലിറക്കിയത്‌.

കൂടാതെ പരിശീലനത്തിന്റെ ഭാഗമായി അവര്‍ സ്വീകരിച്ച മാര്‍ഗങ്ങെളാക്കെയും അവര്‍ക്ക്‌ ഗുണം ചെയ്യുമെന്നുറപ്പാണ്‌. അറ്റാക്കിംഗ്‌ നിരയിലെ ബ്രസീലിന്റെ നെയ്‌മര്‍, അര്‍ജന്റീനയുടെ മെസ്സി എന്നിവരൊക്കെത്തെന്നയാവും ഇത്തവണത്തെ ലോകകപ്പിലേയും താരങ്ങള്‍.  സ്‌പെയിന്‍, അര്‍ജന്റീന എന്നീ ടീമുകളും ബ്രസീലിനൊപ്പം കടുത്ത മത്സരം കാഴ്‌ച വെക്കുന്നവരാണ്‌. ജര്‍മനിയിയേയും എഴുതിത്തള്ളാന്‍ സാധിക്കില്ല. ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ എങ്ങനെ വരുമെന്നറിയില്ല. ഒരു ഫസ്റ്റ്‌ റൗണ്ടെങ്കിലും കഴിഞ്ഞെങ്കിലേ മറ്റ്‌ ഏതൊക്കെ ടീമുകള്‍ അതിനിടക്ക്‌ വന്നു മുട്ടുവെന്നു പറയാനാകുകയുള്ളൂ. ഏതായാലും ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി, നോക്കൗട്ട്‌ മത്സരങ്ങള്‍ വരുന്ന സമയത്ത്‌ കടുത്ത പോരാട്ടം തന്നെയാവും നടക്കുക. ഫുട്‌ബോളില്‍ പ്രവചനങ്ങള്‍ക്ക്‌ വലിയ പ്രസക്തിയില്ല. അതാതു ദിവസങ്ങളിലെ സ്‌കോറിംഗ്‌ ഒരു വലിയ ഘടകമാണ്‌. അതു കൊണ്ടു തന്നെ ഇപ്പോള്‍ ഒരു സാധ്യത മാത്രമേ നമുക്കു പറയാനാവൂ.
 

കഴിഞ്ഞ ലോകകപ്പിനെ സംബന്ധിച്ചിടേത്താളം വളരെ പ്രാധാന്യമുണ്ടായിരുന്ന ഒന്നാണ്‌ സ്‌പെയിനിന്റെ ടിക്കിടാക്ക തന്ത്രം. സ്‌പെയിനിന്റെ വിജയത്തിന്‌ ഏറ്റവും കൂടുതല്‍ സഹായിച്ച ഒരു സിസ്റ്റമാണ്‌ ടിക്കിടാക്ക. പക്ഷെ ഇന്നലെ ആ തന്ത്രവും പരാജയപ്പെട്ടു.
വേള്‍ഡ്‌ കപ്പ്‌ പോലൊരു മത്സരത്തില്‍ എല്ലാ ടീമുകളും വളരെ തയ്യാറെടുപ്പോടു കൂടിയാണ്‌ വരിക. പക്ഷേ കഴിഞ്ഞ തവണ ടീമിനെ സംബന്ധിച്ചിടേത്താളം അവരുടെ വിജയത്തില്‍ നിര്‍ണായക പങ്ക്‌ വഹിച്ചിട്ടുള്ളത്‌ ടിക്കിടാക്ക തന്നെയാണ്‌. എന്നാല്‍ ഇത്തവണ പുതിയ തന്ത്രത്തിനാണ്‌ സാധ്യത.
         
ഇപ്പോള്‍ ഐ പി എല്‍ മാതൃകയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ വരാനിരിക്കുന്നു അതിന്റെ യഥാര്‍ത്ഥ സ്‌പിരിറ്റ്‌ ഉള്‍ക്കൊണ്ടു കൊണ്ട്‌ അതിനനുസരിച്ച്‌ ഒരു ദീര്‍ഘകാല പദ്ധതി നമ്മള്‍ ആവിഷ്‌കരിക്കുകയാണെങ്കില്‍ നല്ല ഒരു പുരോഗതി നമുക്ക്‌ പ്രതീക്ഷിക്കാം. പക്ഷേ ഇപ്പോഴത്തെ സംഘാടകരുടെ കയ്യില്‍ തന്നെയാണ്‌ അത്‌ നിലനില്‍ക്കുന്നതെളില്‍ പേരിനൊരു ഐപില്ലും ഐ എഫ്‌ എല്ലും നടത്തി കുറെ പണെമാഴുക്കി കുറെ കളിക്കാര്‍ക്കും കുറെ ടീമുകള്‍ക്കും കൊടുക്കുക മാത്രമാണ്‌ സംഭവിക്കുക.

അതുകൊണ്ടു മാത്രം കളിക്കാരുണ്ടാകുകയില്ല. അതു കൊണ്ട്‌ കളിക്കാര്‍ക്കു കുറച്ചു സാമ്പത്തിക നേട്ടമുണ്ടാകും. ഇന്ത്യയിലെ ഫുട്‌ബോളിന്റെ നിലവാരം ഉയരണെമങ്കില്‍, മികച്ച കളിക്കാര്‍ ഉണ്ടാകണെമങ്കില്‍ ആ രംഗത്ത്‌ ഉഗ്രമായ ഒരു അഴിച്ചുപണി നടത്തണം. അതിന്‌ ഇന്നത്തെ ഈ സംഘാടകര്‍ പൂര്‍ണമായും മാറണം എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. കുറച്ചു കൂടി പ്രൊഫഷണലി, ടെക്‌നിക്കലി കഴിവുള്ളവര്‍ ഈ രംഗത്ത്‌ വരണം. അതിനുള്ള സംവിധാനമാണ്‌ ആദ്യമുണ്ടാക്കേണ്ടത്‌. അല്ലാതെ ഐഎഫ്‌എല്‍ വന്നതു കൊണ്ടു മാത്രം കളിയുടെ നിലവാരം ഉയരുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

ഗ്രാസ്‌ റൂട്ട്‌ ലെവലില്‍ ഗ്രാമ്രപേദശളില്‍ നിന്നും വളരെ ചെറുപ്രായത്തില്‍ തന്നെ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക്‌ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിശീലനം നല്‍കാനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്‌ത്‌ ഒരു പത്തോ പതിനഞ്ചോ വര്‍ഷം കാത്തിരുന്നെങ്കില്‍ മാത്രമേ നമുക്ക്‌ ശക്തമായ ഒരു ടീമുണ്ടാക്കാന്‍ സാധിക്കൂ. അല്ലാതെ ഒരുവര്‍ഷം കൊണ്ടോ രണ്ടു വര്‍ഷം കൊണ്ടോ ഉണ്ടാക്കാന്‍ സാധിക്കില്ല. അങ്ങെനെയാരു പദ്ധതിയുടെ ഭാഗമായി മാത്രമേ ഐഎഫ്‌എല്ലിനെയും കാണാനാവൂ. ഇത്തരത്തില്‍ മികച്ച പദ്ധതി ആസൂത്രണം ചെയ്യുകയാണെങ്കില്‍ നമുക്ക്‌ തീര്‍ച്ചയായും ലോകകപ്പ്‌ കളിക്കാന്‍ തക്ക നിലവാരമുള്ള കളിക്കാരെ സൃഷ്‌ടിക്കാന്‍ കഴിയുമെന്നുറപ്പാണ്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.