You are Here : Home / News Plus

ഋഷിരാജ് സിങ് സ്ഥാനമൊഴിയുമെന്ന് പറഞ്ഞിട്ടില്ല: തിരുവഞ്ചൂര്‍

Text Size  

Story Dated: Saturday, June 14, 2014 03:28 hrs EDT

വാഹനങ്ങളില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് ജനങ്ങളുടെ ബുദ്ധിമുട്ടൊഴിവാക്കാനാണെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍, ഉത്തരവ് പിന്‍വലിച്ചതുകൊണ്ട് ഋഷിരാജ് സിങ് സ്ഥാനമൊഴിയുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ 80 ശതമാനം കാറുകള്‍ക്കും പിന്നില്‍ സീറ്റ് ബെല്‍റ്റില്ല. ഈ സാഹചര്യത്തില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു നിലപാടും സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഋഷിരാജ് സിങ് അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഡല്‍ഹിക്ക് പോവാനായിരുന്നു ഇതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ഋഷിരാജ് സിങ്ങിന് പിന്തുണയുമായി ചീഫ് വിപ്പ് പി.സി ജോര്‍ജ്ജും രംഗത്തെത്തി. വളരെ സത്യസന്ധനും കഠിനാധ്വാനിയുമായ സിങ്ങിനെ ഒതുക്കാനുള്ള നടപടികള്‍ ശരിയല്ലെന്ന് പി.സി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More