You are Here : Home / News Plus

നെയ്മര്‍ തുടങ്ങി; ക്രൊയേഷ്യ ഒടുങ്ങി

Text Size  

Story Dated: Friday, June 13, 2014 02:43 hrs UTC

ലോകകപ്പിന്റെ ആദ്യദിനം ബ്രസീലിന്റേതു തന്നെ. നെയ്മര്‍നേടിയ രണ്ടു ഗോളുകളില്‍ ക്രൊയേഷ്യക്കെതിരെ ബ്രസീലിന് ഒന്നിനെതിരെ മൂന്ന് ഗോള്‍ ജയം.

സെല്‍ഫ്‌ഗോളില്‍ ആദ്യം ബ്രസീല്‍ ഒന്ന് വിറച്ചു. 11-ാം മിനിറ്റില്‍ ഇടത് വിങ്ങില്‍ നിന്ന് ഐലിക്ക ഓലിക്കിന്റെ ക്രോസ്. ബോക്‌സില്‍ ജലാവിച്ചിന് പന്ത് കളക്ട് ചെയ്യാനായില്ല. പിന്നിലുണ്ടായിരുന്ന മാസിലോ ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് പോസ്റ്റിലേക്ക്. പിന്നെ ബ്രസീല്‍ നീക്കങ്ങള്‍ക്ക് വേഗതകൂടി. 29-ാം മിനിറ്റില്‍ ബോക്‌സിലേക്ക് നെയ്മറുടെ കുതിപ്പ്. രണ്ടാം പകുതിയില്‍ നെയ്മര്‍ പെനാല്‍റ്റി കിക്ക് ഗോളാക്കി. 91-ാം മിനിറ്റില്‍ ഓസ്കറിന്‍്റെ തകര്‍പ്പന്‍ ഗോളോടെയാണ്  ബ്രസീല്‍ വിജയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.