You are Here : Home / News Plus

സി.പി.എമ്മിനെയും സി.പി.ഐയും രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രചൂഡന്‍

Text Size  

Story Dated: Tuesday, June 10, 2014 05:16 hrs UTC

കൊല്ലം: സി.പി.എമ്മിനെയും സി.പി.ഐയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന്‍. ആര്‍.എസ്.പി -ആര്‍.എസ്.പി (ബി) ലയന സമ്മേളനത്തിലാണ് സി.പി.എമ്മിനും സി.പി.ഐക്കുമെതിരെ ചന്ദ്രചൂഡന്‍ രംഗത്തുവന്നത്. സി.പി.എമ്മില്ലാത്ത വിശാല ഇടതുപക്ഷ ഐക്യമാണ് ആര്‍.എസ്.പിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കല്ലെറിയുന്ന പ്രകൃതമാണ് സി.പി.എമ്മിന്‍്റേത്. നയങ്ങളല്ല സി.പി.എമ്മിന്‍്റെ നേതൃത്വമാണ് മാറേണ്ടതെന്ന് ചന്ദ്രചൂഡന്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത സി.പി.ഐ നേതാവാണ് ആര്‍.എസ്.പിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പറയുന്നത്. സി.പി.ഐയുടെ നേതൃത്വം ആണും പെണ്ണും കെട്ടവരുടെ കയ്യിലെ ത്തിയെന്നും ചന്ദ്രചൂഡന്‍ കുറ്റപ്പെടുത്തി.
സി.പി.എമ്മിന് ബാധിച്ച അപചയം ഇടതുപക്ഷത്തെ ഒന്നാകെ അപകടത്തിലേക്ക് തള്ളിവിടുകയാണ്. ഇ.എം.എസും എ.കെ.ജിയുമൊക്കെ വിഭാവനം ചെയ്ത കമ്യൂണിസത്തില്‍ നിന്ന് സി.പി.എം ഏറെ അകലെയാണ്. അവര്‍ തൊഴിലാളി വര്‍ഗത്തിനു വേണ്ടി നിലകൊണ്ടപ്പോള്‍ ഇന്നത്തെ സി.പി.എം മുതലാളിമാര്‍ക്ക് വേണ്ടി സമരം ചെയ്യുകയാണ്. ചവറയിലെ കെ.എം.എം.എല്ലിനെ തകര്‍ക്കാന്‍ ജാഥ നയിച്ചത് മുന്‍ വ്യവസായ മന്ത്രിയായ എളമരം കരീമാണെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.
മന്ത്രി ഷിബു ബേബി ജോണ്‍ ലയനപ്രമേയം അവതരിപ്പിച്ചു. കൊല്ലം കന്‍്റോണ്‍മെന്‍്റ് മൈതാനിയില്‍ നടന്ന ലയന സമ്മേളനത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുത്തു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ആര്‍.എസ്.പി ഇടതുമുന്നണി വിട്ട് യു.ഡി.എഫിലത്തെിയത്.
പാര്‍ട്ടി അംഗത്വത്തെച്ചൊല്ലിയുള്ള ഭിന്നതയെ തുടര്‍ന്ന് ആര്‍.എസ്.പി വിട്ട ഷിബു ബേബിജോണ്‍ 1999ലാണ് ആര്‍.എസ്.പി-ബി രൂപീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.