You are Here : Home / News Plus

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ഇന്ന്

Text Size  

Story Dated: Monday, June 09, 2014 01:15 hrs EDT

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള പാര്‍ലമെന്‍റിന്‍െറ പ്രഥമ സംയുക്തയോഗത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തിങ്കളാഴ്ച അഭിസംബോധന ചെയ്യും. സെന്‍ട്രല്‍ ഹാളില്‍ ഇന്ന് 11 മണിക്കാരംഭിക്കുന്ന യോഗത്തില്‍ പുതിയ സര്‍ക്കാറിന്‍െറ നയരൂപരേഖ രാഷ്ട്രപതി പ്രഖ്യാപിക്കും. സാമ്പത്തിക-വ്യവസായ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും വിലക്കയറ്റവും നാണയപ്പെരുപ്പം തടയുന്നതിനുമുള്ള നടപടികള്‍ക്കാവും നയപ്രഖ്യാപനത്തില്‍ മുന്‍ഗണന. അടുത്ത രണ്ടുദിവസങ്ങളില്‍ ഇരുസഭകളും നയപ്രഖ്യാപനം ചര്‍ച്ച ചെയ്ത് നന്ദി രേഖപ്പെടുത്തും. രാജ്യസഭയില്‍ മുഖ്താര്‍ അബ്ബാസ് നഖ്വിയും ലോക്സഭയില്‍ രാജീവ് പ്രതാപ് റൂഡിയുമാണ് നന്ദി പ്രമേയ ചര്‍ച്ചക്ക് തുടക്കമിടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More