You are Here : Home / News Plus

ആം ആദ്മി പാര്‍ട്ടി പുനസംഘടിപ്പിക്കും:കെജ്രിവാള്‍

Text Size  

Story Dated: Sunday, June 08, 2014 01:14 hrs EDT

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പൂര്‍ണമായി പുനസംഘടിപ്പിക്കുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. മിഷന്‍ വിസ്താര്‍ എന്നപേരിലാണ് പാര്‍ട്ടി പുനസംഘടന നടപ്പിലാക്കുന്നത്.
പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഉടന്‍ പുനസംഘടിപ്പിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
ബൂത്തുതലം മുതല്‍ ദേശീയതലം വരെ പുനസംഘടന പൂര്‍ത്തിയാക്കാനും ഭാരവാഹികളുടെ എണ്ണം വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ഗ്രാമങ്ങളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഴിവുള്ളവരെ ഭാരവാഹികളാക്കാനും നേതൃയോഗം തീരുമാനിച്ചു.
കെജ്രിവാളിനെക്കൂടാതെ മനീഷ് സിസോദിയ, യോഗേന്ദ്ര യാദവ്, അഷുതോഷ്, അഞ്ജലി ദമാനിയ തുടങ്ങിയ 40 ഓളം നേതാക്കള്‍ യോഗത്തില്‍ പങ്കടെുത്തു. മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷണിന്‍്റെ വസതിയിലാണ് ദേശീയ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നത്.
മുതിര്‍ന്ന നേതാക്കളുടെ രാജി പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലായിരുന്നു ദേശീയ എക്സിക്യൂട്ടീവ് യോഗം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.