You are Here : Home / News Plus

സീമാന്ധ്രയുടെ ആദ്യ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു

Text Size  

Story Dated: Sunday, June 08, 2014 12:52 hrs EDT

ഹൈദരാബാദ്: തെലങ്കാന വിഭജന ശേഷമുള്ള സീമാന്ധ്രയുടെ ആദ്യ മുഖ്യമന്ത്രിയായി തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആചാര്യ നാഗാര്‍ജുന സര്‍വകലാശാല വളപ്പില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു ചടങ്ങ്. മൂന്ന് വനിതകളടക്കം 19 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.
കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More