You are Here : Home / News Plus

പ്രിയങ്കയ്ക്കും വധേരയ്ക്കും വിമാനത്താവളങ്ങളിലെ പരിശോധനയിലുള്ള ഇളവ് തുടരും

Text Size  

Story Dated: Sunday, June 08, 2014 02:34 hrs EDT



പ്രിയങ്ക ഗാന്ധിക്കും ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്കും വിമാനത്താവളങ്ങളിലെ പരിശോധനയിലുള്ള ഇളവ് തുടരും. ഗാന്ധി കുടുംബത്തിന് സുരക്ഷാ ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഇതെന്ന് എസ്പിജി അറിയിച്ചു. അതേസമയം, റോബര്‍ട്ട് വധേര ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ പരിശോധനാ ഇളവ് ലഭിക്കില്ല.
നിലവില്‍ ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് എസ്പിജി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ സുരക്ഷ നല്കിയിരിക്കുന്നയാളുടെ കൂടെ യാത്ര ചെയ്യുന്നവര്‍ക്കും അതേ സുരക്ഷ ലഭിക്കുമെന്നും എസ്പിജി അധികൃതര്‍ അറിയിച്ചു.
വിമാനത്താവളങ്ങളില്‍ റോബര്‍ട്ട് വധേരയ്ക്ക് പ്രത്യേക ഇളവ് നല്കുന്നത് പിന്‍വലിക്കാന്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ നീക്കം ആരംഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More