You are Here : Home / News Plus

മുംബൈയ്ക്ക് ഇനി മെട്രോ വേഗം

Text Size  

Story Dated: Sunday, June 08, 2014 02:30 hrs EDT



മുംബൈ മെട്രോ ഓടിത്തുടങ്ങി. രാവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണ് വെര്‍സോവയെയും ഘട്‌കോപറിനെയും ബന്ധിപ്പിക്കുന്ന ആദ്യ മെട്രോ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്.
പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന, രാജ്യത്തെ ആദ്യ മെട്രോ സര്‍വീസ് ആയിരിക്കും മുംബൈയിലേത്. 2007ല്‍ റിന്‍ഫ്രയുടെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചാണു പദ്ധതി ആരംഭിച്ചത്.അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആണ് മുംബൈ വണ്‍ മെട്രോ സര്‍വീസിന്റെ നടത്തിപ്പുകാര്‍.


തുടക്കത്തില്‍ ഒരു മാസത്തേക്ക് എത്രദൂരം യാത്രയ്ക്കും പത്തുരൂപ മാത്രമായിരിക്കും നിരക്ക്.എന്നാല്‍ യാത്രാക്കൂലി കുത്തനെ ഉയര്‍ത്താനുള്ള കമ്പനി നീക്കം നടത്തുന്നുണ്ട്.ഇതില്‍ മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചിരുന്നു. നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരുത്തിയാല്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ഭീഷണി മുഴക്കിയിരുന്നു.


മൊത്തം ചെലവ് 4300 കോടി രൂപയാണ്. 12 സ്റ്റേഷനുകളാണുള്ളത്. 16 ട്രെയിനുകള്‍ സര്‍വീസ് നടത്തും. 80 കിലോമീറ്റര്‍ ആണു പരമാവധി വേഗം. നാലു കോച്ചുകളുള്ള ഒരു ട്രെയിനില്‍ ഒരുസമയം 375 പേര്‍ക്കു യാത്ര ചെയ്യാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More