You are Here : Home / News Plus

യശ്വന്ത്സിന്‍ഹയെ ജയിലിലടച്ചു

Text Size  

Story Dated: Tuesday, June 03, 2014 01:15 hrs UTC



മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത്സിന്‍ഹയെയും 54 പേരെയും ജയിലിലിടച്ചു. ഝാര്‍ഖണ്ഡിലെ വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തെന്ന കേസില്‍ ജാമ്യമെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മുന്‍ കേന്ദ്രമന്ത്രിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. ഝാര്‍ഖണ്ഡിലെ വൈദ്യുത പ്രതിസന്ധിക്കെതിരെ തിങ്കളാഴ്ച ബി.ജെ.പി പ്രവര്‍ത്തകര്‍ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. ഝാര്‍ഖണ്ഡ് വൈദ്യുത ബോര്‍ഡിന്‍റെ ഹസറിബാഗ് ബ്രാഞ്ച് ജനറല്‍ മാനേജര്‍ ദനേഷ് ഝായെ ഒരു കയറുപയോഗിച്ച് കെട്ടിയിടാനായി ബി.ജെ.പി വനിതാ പ്രവര്‍ത്തകരോട് സിന്‍ഹ ആഹ്വാനം ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.