You are Here : Home / News Plus

കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു

Text Size  

Story Dated: Tuesday, June 03, 2014 01:08 hrs EDT

കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെ (64) വാഹനാപകടത്തില്‍ മരിച്ചു. മുണ്ടെ സഞ്ചരിച്ച വാഹനം ഇന്ന് രാവിലെ 6.30 ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് എയിംസില്‍ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു. സംസ്കാരം നാളെ നടക്കും.
തന്‍െറ മണ്ഡലമായി ബീഡില്‍ ഇന്ന് നടക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ മുംബൈയിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടിലേക്ക് തിരിക്കുമ്പോഴാണ് മുണ്ടെയുടെ വാഹനം അപകടത്തില്‍ പെട്ടത്. മുണ്ടെയുടെ അംബാസഡറില്‍ ഒരു ഇന്‍ഡിക കാര്‍ ഇടിക്കുകയായിരുന്നു. ഇന്‍ഡികയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന പേഴ്സണല്‍ അസിസ്റ്റന്‍റും ഡ്രൈവറും സുരക്ഷിതരാണ്.
മുണ്ടെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. സര്‍ക്കാറിനും രാജ്യത്തിനും കനത്ത നഷ്ടമാണ് മുണ്ടെയുടെ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്‍െറ കുടുംബത്തിന്‍െറ ദുഃഖത്തില്‍ പങ്കുചേരുന്നതായും മോദി പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More