You are Here : Home / News Plus

അമിത പലിശ: ആറ് പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Monday, June 02, 2014 06:56 hrs UTC

അമിതപലിശയ്ക്ക് നിയമവിരുദ്ധമായി പണം കൊടുത്ത് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച 142 റെയ്ഡുകള്‍ നടത്തി. ആറുപേര്‍ പിടിയിലായി. 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
അനധികൃതമായി സൂക്ഷിച്ച രേഖകളും ഇരുപത്തിയേഴായിരത്തില്‍പ്പരം രൂപയും കണ്ടെടുത്തു. ഇതോടെ ഇതുവരെയായി അമിതപലിശക്കാര്‍ക്കെതിരെ നടന്ന 8193 റെയ്ഡുകളിലായി 658 പേര്‍ പിടിയിലായി. 1157 കേസുകള്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ശന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാനപോലീസ്‌ േമധാവി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.