You are Here : Home / News Plus

അനാഥാലയങ്ങളെ മോശമായി ചിത്രീകരിക്കുന്നു: ഇ ടി മുഹമ്മദ് ബഷീര്‍

Text Size  

Story Dated: Monday, June 02, 2014 02:37 hrs EDT

കേരളത്തിലെ അനാഥാലയങ്ങളെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ . അനാഥാലയ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുന്നത് തെറ്റാണ്. കുട്ടികളെ കൊണ്ടുവന്നതിന്റെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെങ്കില്‍പരിശോധിക്കാം. മനുഷ്യക്കടത്തെന്ന് വിലയിരുത്തിയത് തെറ്റാണ്. വളരെ നന്നായി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ മോശമായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡി ഐ ജി കെ ശ്രീജിത്ത് തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.