You are Here : Home / News Plus

പ്രതിരോധ മേഖലക്കു പിന്നാലെ വാര്‍ത്താ മാധ്യമ രംഗത്തും വിദേശ നിക്ഷേപത്തിന് നീക്കം

Text Size  

Story Dated: Sunday, June 01, 2014 09:14 hrs EDT

ന്യൂഡല്‍ഹി: പ്രതിരോധ മേഖലക്കു പിന്നാലെ വാര്‍ത്താ മാധ്യമ രംഗത്തും നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വിദേശ നിക്ഷേപം സംബന്ധിച്ച് മാധ്യമരംഗവുമായി ബന്ധപ്പെട്ട വിവിധ കക്ഷികളില്‍ നിന്ന് അഭിപ്രായം തേടിയിട്ടുണ്ടെന്ന് വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
വാര്‍ത്താ മാധ്യമ രംഗത്ത് ഇപ്പോള്‍ 26 ശതമാനമാണ് നേരിട്ടുള്ള വിദേശ നിക്ഷേപം. ഇത് നൂറ് ശതമാനമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. വിനോദ, വാണിജ്യ പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും ഇപ്പോള്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്.
അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് മാധ്യമരംഗത്തെ വിവിധ കക്ഷികളുടെ അഭിപ്രായം തേടിയിട്ടുണ്ട്. അവയെല്ലാം പരിഗണിച്ചുമാത്രമേ നേരിട്ടുള്ള വിദേശനിക്ഷേപം ഏതളവുവരെയെന്ന് തീരുമാനിക്കൂ എന്നും ജാവദേക്കര്‍പറഞ്ഞു.
പണം വാങ്ങി വാര്‍ത്ത നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ഉടന്‍ ചര്‍ച്ച ചെയ്യും. പണം വാങ്ങി വാര്‍ത്ത നല്‍കുന്ന പ്രവണത രണ്ടു തരത്തിലുണ്ട്. തെരഞ്ഞെടുപ്പ് സമയത്തുണ്ടാകുന്നതും ബിസിനസ് സ്ഥാപനങ്ങള്‍ ഉടമസ്ഥരായ ദിനപത്രങ്ങളില്‍ ആ സ്ഥാപനങ്ങളെ കുറിച്ച് നല്ല വാര്‍ത്തകള്‍ വരുന്നതും. ഇത് രണ്ടും രണ്ടു തരത്തില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പണം വാങ്ങി വാര്‍ത്ത· നല്‍കുന്നത് അന്വേഷിക്കുന്ന സമിതിയുടെ യോഗം നാളെ ചേരുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More