You are Here : Home / News Plus

അഫ്സ്പ റദ്ദാക്കണം; ഇറോം ശര്‍മ്മിള പ്രധാനമന്ത്രിക്ക് കത്തയച്ചു

Text Size  

Story Dated: Friday, May 30, 2014 12:05 hrs EDT

ന്യൂഡല്‍ഹി: മണിപ്പൂരിലെ ഉരുക്കു വനിത ഇറോം ശര്‍മ്മിള പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മണിപ്പൂരിലെ അഫ്സ്പ എന്ന കിരാത നിയമം റദ്ദാക്കണമെന്നും ഇതിലൂടെ പതിനാല് വര്‍ഷമായി തുടരുന്ന തന്‍െറ ഉപവാസം അവസാനിപ്പിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ശര്‍മ്മിള കത്തെഴുതിയത്. പാര്‍ലമെന്‍റിലെ മോദിയുടെ ശക്തി ഉപയോഗിച്ച് നിയമത്തെ ഇല്ലാതാക്കണമെന്നും പ്രത്യേക സൈനികാധികാര നിയമത്തിന്‍െറ ബലത്തില്‍ ആയിരക്കണക്കിന് നിരപാധികള്‍ കൊല്ലപ്പെട്ടെന്നും ശര്‍മിള പറയുന്നു.
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളോട് പാര്‍ലമെന്‍റ് വിവേചനപരമായാണ് പെരുമാറുന്നതെന്ന് ശര്‍മ്മിള ആരോപിക്കുന്നു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ശര്‍മ്മിള കത്തില്‍ വിശദീകരിക്കുന്നുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More