You are Here : Home / News Plus

ബ്ലേഡ് കടക്കെണിയിലായ പാവപ്പെട്ടവര്‍ക്കായി പുതിയ വായ്പാ പദ്ധതി

Text Size  

Story Dated: Thursday, May 29, 2014 09:36 hrs UTC



സംസ്ഥാനത്ത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് കടക്കെണിയിലായ പാവപ്പെട്ടവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതനുസരിച്ച് ബ്ലേഡ് കമ്പനികള്‍ ഉള്‍പ്പടെയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്കായി വിവിധ ബാങ്കുകളില്‍ നിന്ന് 50,000 രൂപ വരെ വായ്പ ലഭിക്കും. ഇതിനായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ, വരുമാന സ്രോതസ് തെളിയിക്കുന്ന രേഖയും കടബാധ്യതയുടെ റിപ്പോര്‍ട്ടും മാത്രമാണ് ആവശ്യക്കാര്‍ സമര്‍പ്പിക്കേണ്ടത്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ പ്രവര്‍ത്തിക്കാവൂവെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇവര്‍ ആര്‍.ബി.ഐ.യുടെ ഫെയര്‍ പ്രാക്ടീസ് കോഡ് ലംഘിക്കരുത്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് പാലിക്കാത്തവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ വുകപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്-ചെന്നിത്തല പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.