You are Here : Home / News Plus

ശമ്പളത്തിനൊപ്പം പെന്‍ഷനും; കാലിക്കറ്റ് വി.സിക്ക് ഇരട്ട വേതനം

Text Size  

Story Dated: Thursday, May 29, 2014 05:36 hrs UTC

ശമ്പളത്തിനൊപ്പം പെന്‍ഷനും കൈപ്പറ്റി കാലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം വീണ്ടും വിവാദത്തില്‍. പെന്‍ഷനും ശമ്പളവും ഉള്‍പ്പെടെ 1,97,168 രൂപയാണ് പ്രതിമാസം വി.സിക്ക് ലഭിക്കുന്നത്. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് നടപടിയെന്ന് കാണിച്ച് സര്‍വകലാശാലാ ജീവനക്കാരുടെ സംയുക്ത സമരസമിതി ചാന്‍സലറായ ഗവര്‍ണക്ക് പരാതി നല്‍കി.
വൈസ്ചാന്‍സലര്‍ എന്ന നിലക്ക് 1,47,500 രൂപയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഇദ്ദേഹം പ്രതിമാസം കൈപ്പറ്റുന്നത്. കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫസറായിരിക്കെ സ്വയം വിരമിക്കല്‍ നേടിയ ഇദ്ദേഹം പെന്‍ഷന്‍ ഇനത്തില്‍ 49,668 രൂപയും വാങ്ങുന്നു. ഒരേസമയം ശമ്പളവും പെന്‍ഷനും വാങ്ങരുതെന്നാണ് സര്‍വീസ് ചട്ടം. എന്നിരിക്കെ, പെന്‍ഷന്‍ ഇനത്തില്‍ ഇദ്ദേഹം വാങ്ങുന്ന 49,668 രൂപ അധികമാണെന്നാണ് പരാതി. വി.സിയായി ചുമതലയേറ്റ 2011 ആഗസ്റ്റ് 12 മുതല്‍ 2014 മേയ് വരെയായി 16,39,044 രൂപ അധികം വാങ്ങി.
മെഡിക്കല്‍ റീഇംബേഴ്സ്മെന്‍റ് ഇനത്തില്‍ 2,07,775 രൂപ വേറെയും വാങ്ങി. വി.സിയായി ചുമതലയേറ്റ ശേഷം മൊത്തം 18,46,819 രൂപ അധികമായി വാങ്ങിയെന്നാണ് പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.