You are Here : Home / News Plus

ബ്ളേഡുകാര്‍ക്കെതിരെ പരാതി നല്‍കിയ യുവതിയെ റോഡില്‍ മര്‍ദിച്ചു

Text Size  

Story Dated: Friday, May 23, 2014 03:28 hrs EDT

ജോലിക്കായി ഈടുനല്‍കിയ വസ്തുവിന്‍െറ രേഖ സ്ഥാപന ഉടമ ബ്ളേഡുകാര്‍ക്ക് നല്‍കി പണമെടുത്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന് നടുറോഡില്‍ തടഞ്ഞുനിര്‍ത്തി യുവതിയെ മര്‍ദിച്ചു. ആലപ്പുഴ വാരനാട് കിഴക്കുംമുറിയില്‍ വാലയില്‍ അജികുമാറിന്‍െറ ഭാര്യ ശ്രീകലക്കാണ് (32) മര്‍ദനമേറ്റത്. ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പട്ടണക്കാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ശ്രീകല വ്യാഴാഴ്ച വൈകുന്നേരം ജോലികഴിഞ്ഞ് സ്വകാര്യബസില്‍ വന്നിറങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ സമീപത്തെ പെ¤്രടാള്‍ പമ്പിന്‍െറ മാനേജര്‍ മര്‍ദിച്ചതായാണ് പരാതി. ശ്രീകലയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല പൊലീസ് കേസെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.