You are Here : Home / News Plus

തദ്ദേശ സ്ഥാപന ഉപ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നേറ്റം

Text Size  

Story Dated: Friday, May 23, 2014 01:38 hrs EDT

സംസ്ഥാനത്തെ തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം. എല്‍.ഡി.എഫ് 17ഉം യു.ഡി.എഫ് 10ഉം ബി.ജെ.പി ഒന്നും സ്വതന്ത്രര്‍ മൂന്നും സീറ്റുകളില്‍ വിജയിച്ചു. യു.ഡി.എഫിന്‍റെ പത്ത് സിറ്റിംഗ് സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു.തിരുവനന്തപുരത്തെ ആറ്റിപ്ര വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍റെ ശോഭ ശിവദത്ത് ജയിച്ചു. ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഇടുക്കി അടിമാലി ബ്ളോക്ക് പഞ്ചായത്ത് മുനിയറ വാര്‍ഡില്‍ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥി രമ്യ റനീഷ് വിജയിച്ചു.മലപ്പുറം തിരുവാലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും ഇടതുപക്ഷം ജയം കണ്ടു. ഇടതുപക്ഷ സ്ഥാനാര്‍ഥി പ്രീതിയാണ് ഇവിടെ വിജയിച്ചത്. മലപ്പുറം വള്ളിക്കുന്ന് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ യു.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റില്‍ എല്‍.ഡി.എഫിന്‍റെ എം.ടി സജിത വിജയിച്ചു. തിരൂരങ്ങാടി പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഹംസ വിജയിച്ചു.

ഒറ്റപ്പാലം അനങ്ങനടി പഞ്ചായത്തിലെ കോട്ടക്കുളം വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ റഷീദാണ് വിജയിച്ചത്. മലപ്പുറം ഒതുക്കുന്നല്‍ പത്താം വാര്‍ഡ് മുസ് ലീം ലീഗ് നിലനിര്‍ത്തി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭ വടക്കത്തറ വാര്‍ഡില്‍ കോണ്‍ഗ്രസിലെ രാധാമണി 228 വോട്ടിന് ജയിച്ചു.തൃശൂരില്‍ രണ്ട് വാര്‍ഡും എല്‍.ഡി.എഫ് നിലനിര്‍ത്തി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വള്ളത്തോള്‍നഗര്‍ ഡിവിഷനില്‍ 5,924 വോട്ടിന് റംല ഷരീഫും വേളൂക്കര പഞ്ചായത്ത് 10ാം വാര്‍ഡില്‍ 537 വോട്ടിന് ട്രീസ മനോഹരനുമാണ് ജയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More