You are Here : Home / News Plus

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ അഞ്ച് മുതല്‍

Text Size  

Story Dated: Thursday, May 15, 2014 04:44 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം എത്തുന്നതിന്‍്റെ സൂചനകള്‍ ലഭിച്ചു തുടങ്ങി. സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം തുടങ്ങുക. ജൂണ്‍ അഞ്ച് എന്നുള്ളത് ചിലപ്പോള്‍ നാല് ദിവസത്തെ വ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, കാലവര്‍ഷത്തില്‍ അഞ്ച് ശതമാനം കുറവ് പ്രതീക്ഷിക്കുന്നുണ്ട്. മഴയുടെ തുടക്കത്തിലായിരിക്കും ഇത് രേഖപ്പെടുത്തുകയെന്നും അധികൃതര്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.