മുഖ്യമന്ത്രിയും മുന്‍ ഗണ്മാന് സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് . മുഖ്യമന്ത്രിക്ക് ദോഷംവരുത്തുന്ന പ്രവര്‍ത്തനം നടത്തിയിട്ടുപോലും അദ്ദേഹം സലിം രാജിനെ സഹായിച്ചുവെന്ന് വി എസ് ആരോപിച്ചു. സലിം രാജിനെ താന്‍ 'ഗണ്മോന് ' എന്ന് വിളിക്കുന്നത് വെറുതെയല്ല. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ വൈകിപ്പിക്കാന്‍ മുഖ്യമന്ത്രി സലിം രാജിനെ സഹായിച്ചുവെന്നും വി എസ് പറഞ്ഞു.ഭൂമി തട്ടിപ്പിന് ഇരയായവര്‍ കടകംപള്ളി വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിവന്ന ഒന്നാംഘട്ട സമരം അവസാനിപ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Comments