You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: ജനനന്മ മുന്‍നിര്‍ത്തിയുള്ള തീരുമാനം സ്വീകരിക്കുമെന്ന് സുധീരന്‍

Text Size  

Story Dated: Sunday, May 04, 2014 04:00 hrs EDT

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ജനനന്മ മുന്‍നിര്‍ത്തിയുള്ള തീരുമാനം സ്വീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ജനതാല്‍പര്യം സംരക്ഷിക്കേണ്ടതുണ്ട്. ഇത് ഉറപ്പുവരുത്തുന്ന നടപടിയാകും വിഷയത്തില്‍ സ്വീകരിക്കുക. ബാറുകള്‍ പൂട്ടിയത് നല്ല ഫലം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വഭാവികമാണ്. അഭിപ്രായം വ്യക്തമാക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് മുഖ്യവിഷയത്തെ വഴിതിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നില്ല. വിഷയത്തില്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More