You are Here : Home / News Plus

മോഡി രാക്ഷസനെന്നു ബേനിപ്രസാദ് വര്‍മ

Text Size  

Story Dated: Saturday, May 03, 2014 07:33 hrs EDT

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരേ കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. മോദിയെ രാക്ഷസനെന്നാണ് ബേനി പ്രസാദ് വിശേഷിപ്പിച്ചത്.
രാജ്യത്തെ ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും വേര്‍തിരിച്ചു കാണുന്ന, അവര്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നയാള്‍ മനുഷ്യനല്ല, രാക്ഷസനാണെന്നാണ് അദ്ദേഹം പറഞ്ഞത്. യുപിയിലെ മസ്‌കാന്‍വാ നഗരത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണം നയിക്കുകയായിരുന്നു ബേനി പ്രസാദ് വര്‍മ.

മോദിക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ബേനി പ്രസാദ് വര്‍മയ്ക്ക് താക്കീത് നല്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More