You are Here : Home / News Plus

വയനാട്ടിലെ കുടിയൊഴിപ്പിക്കല്‍ തത്കാലത്തേക്ക് നിര്‍ത്തി

Text Size  

Story Dated: Saturday, May 03, 2014 03:07 hrs EDT

വയനാട്ടിലെ കുടിയൊഴിപ്പിക്കലിനെതിരായ സമരം തത്കാലത്തേക്ക് നിര്‍ത്താന്‍ സമരസമിതി തീരുമാനിച്ചു. സമരക്കാരെ കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതോടെയാണ് സമരം താത്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് പോലീസും സ്ഥലത്തു നിന്ന് പിന്‍വാങ്ങി. പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ പോലീസ് നിര്‍ത്തിവെച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച പോലീസും റവന്യൂ വകുപ്പും ചേര്‍ന്ന് ഹാരിസണ്‍ മലയാളത്തിന്റെ ഭൂമി കൈയേറിയവരെ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് താത്കാലിക ക്യാമ്പില്‍ താമസിച്ചവരെ വീണ്ടും ഒഴിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More