സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് സമുദായ നേതാക്കളുമായി കൂടിയാലോചന നടത്തേണ്ട ആവശ്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്. മദ്യനയത്തിന്റെ കാര്യത്തില്‍ ഈ മാസം 15-നകം തീരുമാനമുണ്ടാകും. മദ്യനയം സംബന്ധിച്ച് ആദ്യം കോണ്‍ഗ്രസില്‍ ധാരണയുണ്ടായ ശേഷമായിരിക്കും ഘടകകക്ഷി അംഗങ്ങള്‍ അഭിപ്രായം പറയുക. ജസ്റ്റീസ് രാമചന്ദ്രന് പറയുന്നതു പോലെ മദ്യനയത്തില്‍ ലോബിയിംഗ് ഉണ്ടായിട്ടുണെ്ടങ്കില്‍ അതില്‍ വീഴുന്നവരല്ല കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളെന്നും തങ്കച്ചന് വ്യക്തമാക്കി.
Comments