You are Here : Home / News Plus

എല്‍.പി.ജി ട്രക്ക് ജീവനക്കാര്‍ സമരത്തില്‍

Text Size  

Story Dated: Thursday, May 01, 2014 07:41 hrs UTC

സംസ്ഥാനത്ത് എല്‍.പി.ജി ട്രക്ക് ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. വിവിധ എല്‍.പി.ജി ബോട്ടിലിംഗ് പ്ളാന്‍്റുകളിലെ സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍, കേരള സ്റ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേഴ്സ് യൂണിയന്‍്റെ (സിഐടിയു) നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. ശമ്പള പരിഷ്ക്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കേരള സ്റ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേഴ്സ് യൂണിയന്‍ സമരത്തിന് ആഹ്വാനം ചെയ്തത്. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിച്ചു. നിലവിലുള്ള കരാറിന്‍റെ  കാലാവധി കഴക്കൂട്ടം പ്ളാന്‍്റില്‍ കഴിഞ്ഞ ഒക്ടോബറില്‍ 31നും മറ്റു പ്ലാന്‍്റുകളില്‍ ഡിസംബര്‍ 31നും അവസാനിച്ചതാണ്. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ച നാലു കോണ്‍ഫറന്‍സിലും പങ്കെടുക്കാതിരുന്ന ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ ഏപ്രില്‍ 29നു തൊഴില്‍വകുപ്പു മന്ത്രിയും അഡീഷണല്‍ ലേബര്‍ കമ്മീഷണറും വിളിച്ച കോണ്‍ഫറന്‍സില്‍ പങ്കടെുത്തെങ്കിലും ചര്‍ച്ചകളില്‍ നിഷേധ നിലപാടാണു സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണു തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിനു നിര്‍ബന്ധിതരായതെന്നു യൂണിയന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.