You are Here : Home / News Plus

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് രാജകുടുംബം

Text Size  

Story Dated: Wednesday, April 23, 2014 04:58 hrs UTC

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ . ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കളുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് രാജകുടുംബം സുപ്രീം കോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച് സത്യവാങ്മൂലവും സമര്‍പ്പിക്കാന്‍ ധാരണയായിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ മാത്രം പ്രതിരോധിച്ചാല്‍ മതിയെന്ന നിലപാടായിരിക്കും സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുക. ദേവസ്വംവകുപ്പ് സെക്രട്ടറി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാറിനുവേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി. വിശ്വനാഥനുമായി അദ്ദേഹം ചര്‍ച്ചനടത്തി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.