You are Here : Home / News Plus

ബിഹാറില്‍ മാവോവാദികള്‍ സ്‌കൂള്‍ തകര്‍ത്തു

Text Size  

Story Dated: Monday, April 21, 2014 04:14 hrs EDT

ബിഹാറിലെ ജമുയി ജില്ലയില്‍ മാവോവാദികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്‌കൂള്‍ ബോംബ് വച്ച് തകര്‍ത്തു. തിങ്കളാഴ്ച വെളുപ്പിനാണ് സംഭവം. ഇരുന്നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. സിലിണ്ടര്‍ ബോംബ് ഉപയോഗിച്ചാണ് അക്രമികള്‍ സ്‌കൂള്‍ തകര്‍ത്തതെന്ന് പോലീസ് സൂപ്രണ്ട് ജിതേന്ദ്ര റാണ പറഞ്ഞു. സ്‌കൂള്‍ പരിസരത്ത് നിന്ന് പൊട്ടാത്ത രണ്ട് ബോംബ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഏപ്രില്‍ പത്തിന് ലഖിസരായി ജില്ലയിലെ ഒരു ഹൈസ്‌കൂള്‍ കെട്ടിടവും ഇത്തരത്തില്‍ മാവോവാദികള്‍ തകര്‍ത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More