You are Here : Home / News Plus

തേജ്പാലിന് ജാമ്യമില്ല

Text Size  

Story Dated: Monday, April 21, 2014 04:13 hrs EDT

മാനഭംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തെഹല്‍ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാലിന്‍റെ  ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വിചാരണ അനിശ്ചിതമായി നീളുകയാണെന്ന് കാണിച്ച് ഏപ്രില്‍ പത്തിനാണ് തേജ്പാല്‍ ജാമ്യഹര്‍ജി നല്‍കിയത്. ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് മാര്‍ച്ച് പതിനാലിന് തേജ്പാലിന്‍റെ  ജാമ്യഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് കരഞ്ചവാല ആന്‍ഡ് കമ്പനി മുഖേന സുപ്രീം കോടതിയെ സമീപിച്ചത്. തേജ്പാല്‍ ഡല്‍ഹിയിലേയ്ക്ക് വരില്ലെന്നും അതുകൊണ്ട് സാക്ഷികളെ സ്വാധീനിക്കുമെന്ന ഭയം അസ്ഥാനത്താണെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചെങ്കിലും പ്രോസിക്യൂഷന്‍റെ  വാദം കേട്ടശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിയൂവെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More