You are Here : Home / News Plus

ഉരുട്ടിക്കൊലക്കേസ്: വാദം കേള്‍ക്കുന്നത് 30ലേക്ക് മാറ്റി

Text Size  

Story Dated: Monday, April 21, 2014 03:18 hrs EDT

തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ വാദം കേള്‍ക്കുന്നത് സി.ബി.ഐ. പ്രത്യേക കോടതി ഏപ്രില്‍ 30ലേക്ക് മാറ്റി. സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിരത്തിയ ആരോപണങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണെന്നും ഈ പാളിച്ചകള്‍ വിശദീകരിക്കാന്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്നും പറഞ്ഞ കോടതി കാര്യങ്ങള്‍ വിശദീകരിക്കാന്‍ സി.ബി.ഐ.ക്ക് കൂടുതല്‍ സമയം നല്‍കാന്‍ വേണ്ടിയാണ് കേസ് 30ലേക്ക് മാറ്റിയത്. കൊലയ്ക്കുശേഷം പ്രതികള്‍ ചര്‍ച്ച നടത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ ആരാണെന്ന് കണ്ടുപിടിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. നേരത്തെ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് കോടതി സി.ബി.ഐ.യെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സങ്കീര്‍ണമായ കേസ് സി.ബി.ഐ. നിസാരമായാണ് കൈകാര്യം ചെയ്തതെന്നും കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതിരുന്ന പ്രോസിക്യൂട്ടറോട് കേസ് പഠിച്ചുവരാനും കോടതി അന്ന് നിര്‍ദേശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More