You are Here : Home / News Plus

മിസ്‌ അമേരിക്ക നിനാ ദാവുലുരിയെ നൃത്തം ചെയ്യാന്‍ വിളിച്ച വിദ്യാര്‍ത്ഥി പാട്രിക്‌ ഫാര്‍വെസിന് സസ്‌പെന്‍ഷന്‍

Text Size  

Story Dated: Saturday, April 19, 2014 08:13 hrs EDT

മിസ്‌ അമേരിക്കയും ഇന്ത്യന്‍ വംശജയുമായ നിനാ ദാവുലുരിയെ നൃത്തം ചെയ്യാന്‍ വിളിച്ച സെന്‍ട്രല്‍ യോര്‍ക്ക്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി പാട്രിക്‌ ഫാര്‍വെസിന് സസ്‌പെന്‍ഷന്‍.മിസ്‌ അമേരിക്കയുമായുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യോത്തര വേളയില്‍ നൃത്തം ചെയ്യാന്‍ വരാമോയെന്ന്‌ ചോദിച്ച പാട്രിക്‌ ഒരു പ്‌ളാസ്‌റ്റിക്‌ പൂവുമായി സ്‌റ്റേജിലേക്ക്‌ ചെന്നു.പാട്രികിന്റെ തമാശ കണ്ട്‌ കുട്ടികള്‍ക്കൊപ്പം ദാവുലുരിയും ചിരിച്ചു ആസ്വദിച്ചു. എന്നാല് പ്രകോപിതരായ സ്കൂള്‍ അധികൃതരാണ്‌ അച്ചടക്ക നടപടിയെടുത്തത്‌.സ്‌കൂളിലെ നിയമങ്ങള്‍ തെറ്റിക്കുന്നത്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പതിവാണെന്നും അതു തടയുകയാണ്‌ ഇവിടെ നടന്നതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.മിസ്‌ അമേരിക്കയാകുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് ദാവുലുരി. അമേരിക്കക്കാരുടെ വംശീയാക്ഷേപത്തിന്‌ നിരവധി തവണ വിധേയമായിട്ടുണ്ട്. പാട്രിക്‌ പിന്നീട്‌ നടന്ന സംഭവത്തില്‍ മാപ്പപേക്ഷിക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More