ജാര്‍ഖണ്ഡിലെ ബൊക്കാറോവില്‍ മാവോവാദികള്‍ റെയില്‍ പാളം തകര്‍ത്തു. ലോക്സഭാതിരഞ്ഞെടുപ്പ് നടക്കുന്ന ഗിരിധി മണ്ഡലത്തില്‍ ബൊക്കാറോ ദാനിയാ റെയില്‍വേ സ്റ്റേഷനും ബീഹാറിലെ ജാഗേശ്വര്‍ സ്റ്റേഷനും ഇടയിലാണ് മാവോവാദികള്‍ സ്ഫോടനത്തിലൂടെ പാളം തകര്‍ത്തത്.
ഈ പാതയിലൂടെയുള്ള റെയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഗിരിധി ലോക്സഭാമണ്ഡലത്തിലെ പത്തിടങ്ങളില്‍ മാവോവാദികള്‍ സ്ഫോടനം നടത്തി.ബിസ്തൂറില് രാവിലെ എട്ടരയോടെ ഏഴ് ബോംബ്സ്ഫോടനങ്ങളാണുണ്ടായത്. ഹര്ലാദിയിലും ഗാമരിയയിലുമായി പുലര്‍ച്ചെ ഒന്നരക്ക് മൂന്നുസ്ഫോടനങ്ങളും മാവോവാദികള്‍ നടത്തിയതായി പോലീസ് പറഞ്ഞു.
Comments